വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി മേരി റോസ്‌ലെറ്റ് ഫിലിപ്പും, WMF യൂറോപ് റീജിയൻ പ്രസിഡന്റ് മിസ്റ്റർ ഷൈജു തോമസ്, WMF അയർലൻഡ് മീഡിയ കോർഡിനേറ്റർ അജീഷ് ജോസഫിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രത്യേക ക്ഷണപ്രകാരം അയർലൻഡ് ഇന്ത്യൻ എംബസിയിൽ വെച്ചാണ് അംബാസിഡറുമായി ചർച്ചകൾ നടത്തിയത്. അയർലണ്ടിൽ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങൾ ആയിരുന്നു.
അയർലണ്ടിലേക്കുള്ള വിസ അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ,ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ,മറ്റു തൊഴിൽ മേഖലകളിലേക്ക് വരുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ , അയർലൻഡ് ഇന്ത്യ വ്യാപാര സാദ്ധ്യതകൾ സുതാര്യ വത്കരിക്കേണ്ടതിന്റെ ആവശ്യകതൾ , അയർലണ്ടിൽ ഇന്ത്യാക്കാർക്കെതിരെയുള്ള വംശീയത തടയേണ്ടതിന്റെ ആവശ്യകതകളും പരിഹാരങ്ങളും എന്നിവയായിരുന്നു ചർച്ചയിൽ ഉൾപ്പെട്ട പ്രധാന വിഷയങ്ങൾ. ശ്രീ മനീഷ് ഗുപ്ത ഈ പ്രശ്നങ്ങളുടെ എല്ലാം പരിഹാരത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ, ഐറിഷ് ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്താമെന്ന എന്ന ഉറപ്പു നൽകുകയും ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഇന്ത്യൻ പ്രവാസികൾക്കായി ചെയ്യുന്ന സേവനങ്ങളെ ശ്രീ മനീഷ് ഗുപ്ത പ്രത്യേകം അഭിനന്ദിച്ചു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…