Ireland

ഡബ്ലിനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടുച്ചുക്കയറി; യുവതി മരിച്ചു

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ നാല് കാൽനടയാത്രക്കാരെ വാഹനം ഇടിച്ചു. 30 വയസ്സുള്ള ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ ഗുരുതരമായി ഒരാളെ ബ്ലാഞ്ചാർഡ്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Blanchardstown ഷോപ്പിംഗ് സെൻ്ററിന് സമീപമുള്ള Blanchardstown റോഡിൽ ഇന്നലെ വൈകുന്നേരം 5.45 നാണ് അപകടം നടന്നത്. അപകടം നടന്നതിനു പിന്നാലെ വാഹനത്തിൻ്റെ ഡ്രൈവർ സംഭവം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗാർഡയും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തി.

സംഭവത്തിന്റെ ദൃക്‌സാക്ഷികൾ തങ്ങളുമായി ബന്ധപ്പെടാൻ ഗാർഡായി അഭ്യർത്ഥിക്കുന്നു. ഇന്നലെ വൈകുന്നേരം 5 മണിക്കും 6 മണിക്കും ഇടയിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ റോഡ് നോർത്ത് പരിസരത്തുണ്ടായിരുന്ന ഏതെങ്കിലും വാഹന യാത്രക്കാരോ കാൽനടയാത്രക്കാരോ ക്യാമറ ഫൂട്ടേജുകളും (ഡാഷ്-ക്യാം ഉൾപ്പെടെ) മറ്റു വിവരങ്ങളും ഗാർഡായിക്ക് ലഭ്യമാക്കാൻ ആവശ്യപ്പെടുന്നു. വിവരമറിയുന്നവർ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ ഗാർഡ സ്റ്റേഷനുമായോ, (01) 6667000 എന്ന നമ്പറിലോ, ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111-ലോ മറ്റേതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

3 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

18 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

19 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

20 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago