Ireland

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചും സമഗ്രമായ ക്ഷേമത്തെക്കുറിച്ചും ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ശ്രീമതി സ്മിത വർഗീസിന്റെ ഹൃദ്യമായ സ്വാഗതപ്രസംഗത്തോടെയാണ് വെബിനാറിന് തുടക്കമായത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമതി . റോസ്‌ലെറ്റ് മേരി ഫിലിപ്പ്, ഗ്ലോബൽ വുമൺസ് ഫോറം കോഓർഡിനേറ്റർ ശ്രീമതി. വല്ലി ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്ത്രീകളുടെ ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കോട്ടയം സ്വദേശിയായ പ്രശസ്ത യോഗ ട്രെയിനർ ശ്രീമതി . സുജമോൾ നടത്തിയ മുഖ്യപ്രഭാഷണം പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

അയർലൻഡ് വനിതാ ഫോറം കോഓർഡിനേറ്റർ ശ്രീമതി . ഖദീജ ഖാദറിന്റെ കൃത്യമായ നേതൃത്വത്തിൽ അതിമനോഹരമായി സംഘടിപ്പിക്കപ്പെട്ട ഈ വെബിനാറിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അംഗങ്ങൾ സജീവമായി പങ്കെടുത്തു.ശ്രീമതി മീര ഷൈജുവിന്റെ നന്ദിപ്രസംഗത്തോടെ സമാപിച്ച ഈ പരിപാടി, സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ ദിശകൾ തുറന്നുകാട്ടുന്ന അർത്ഥവത്തായ ഒരു അനുഭവമായി മാറി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

4 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

7 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

7 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

13 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

1 day ago