Ireland

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പുരസ്കാരസമര്‍പ്പണം പ്രൗഢഗംഭീരമായി

 

മാഞ്ചസ്ററര്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സമ്മേളനം യുകെയിലെ മാഞ്ചസ്റററിനടുത്തുള്ള സ്റേറാക്ഓണ്‍ട്രെന്‍ഡിലെ സ്റേറാണ്‍ ക്രൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മെയ് 2,3,4 തീയതികളില്‍ നടത്തി.

ആനന്ദ് ടിവി മാനേജിങ് ഡയറക്ടര്‍ എസ്. ശ്രീകുമാറിന് (യു കെ) സോഷ്യല്‍ മീഡിയ അവാര്‍ഡും, ഇംഗ്ളണ്ടിലെ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുവാന്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ റോയി ജോസഫ് മാന്‍വെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാര്‍ഡും നല്‍കി.

കലാ, സാംസ്കാരിക, നടക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ട് (അയര്‍ലണ്ട്), യൂറോപ്പിലെ മാദ്ധ്യമരംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനത്തിന്റെയും, സംഗീത ആല്‍ബ രചനകളില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അവാര്‍ഡും ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി) എന്നിവരും ഏറ്റുവാങ്ങി.

അവാര്‍ഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അവാര്‍ഡ് സ്വീകരിച്ചു നലുപേരും നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രവാസിസമൂഹത്തില്‍ എല്ലാവര്‍ക്കും അവരവരുടേതായ പ്രതിബദ്ധതയില്‍ ഉറച്ചു നിന്ന് പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ഉയര്‍ച്ചയെ ലക്ഷ്യമാക്കുന്നതായിരിയ്ക്കണം എന്നു അഭ്യര്‍ത്ഥിച്ചു.

ഗ്ളോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി(വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഡോ.ജിമ്മി മൊയലന്‍ (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്),സെബിന്‍ പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്ററ്യന്‍ ജോസഫ് (യുകെ പ്രൊവിന്‍സ് ചെയര്‍മാന്‍), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോര്‍ത്ത്വെസ്ററ് പ്രൊവിന്‍സ്, ചെയര്‍മാന്‍)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമ്മേളനത്തില്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് ജോളി എം പടയാട്ടില്‍ സ്വാഗതവും, സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു. അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago