അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിച്ച് ത്രിദിന ഓൺലൈൻ മന:ശാസ്ത്ര വർക്ക് ഷോപ്പ് `You Can’ സമാപിച്ചു. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് 60 യുവജങ്ങൾ പങ്കെടുത്ത യുവജന ശാക്തീകരണ പരിപാടി സൂം മീറ്റിങ്ങിലൂടെയാണു സംഘടിപ്പിച്ചത്. താമരശേരി രൂപതയുടെ സെൻ്റ് ജോൺ പോൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് കൗൺസിലിങ്ങ് ഡയറക്ടർ റവ. ഡോ. കുര്യൻ പുരമഠത്തിലാണ് പ്രോഗ്രാം നയിച്ചത്. കുട്ടികളുടെ പ്രായത്തിനും ഈ കാലഘട്ടത്തിനു ചേർന്നവിധത്തിൽ സെൽഫ് എസ്റ്റീം, മോട്ടിവേഷൻ, സ്ട്രസ് മാനേജ്മെൻ്റ്, പോസിറ്റീവ് തിങ്കിങ്ങ്, ആറ്റിറ്റൂഡ് ഫോർമേഷൻ തുടങ്ങിയ വിഷയങ്ങളാണു ഉൾപ്പെടുത്തിയത്. ന്യൂനപക്ഷ കുടിയേറ്റ സമൂഹത്തിലെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ തരണംചെയ്യാം എന്ന് ഈ സെമിനാർ ചർച്ചചെയ്തു.
ഓൾ അയർലണ്ട് എസ്. എം. വൈ. എം ഡയറക്ടർ ഫാ. രാജേഷ് ജോസഫ് മേച്ചിറാകത്ത്, എസ്. എം. വൈ. എം പ്രസിഡൻ്റ് മിസ്. സിബിൽ റോസ്, യൂത്ത് ആനിമേറ്റർന്മാരയ ബിനു ആൻ്റണി, രാജി ഡൊമിനിക് തുടങ്ങിയവർ പരിപാടിക്ക് നെതൃത്വം നൽകി.
യുവനജങ്ങൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിമാറിയ ഈ പരിപാടിയുടെ പ്രചോദനം ഉൾക്കൊണ്ട് വരും നാളുകളിൽ കുട്ടികൾക്കായി ക്ലാസ് തലത്തിൽ കൂടുതൽ സെമിനാറുകളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നതാണെന്ന് എസ്. എം വൈ. എം ഭാരവാഹികൾ അറിയിച്ചു.
By Biju L.Nadackal, PRO
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…