ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് ഇന്ത്യന്‍ എംബസി. മുന്നൂറോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് ഇറ്റലിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത്.
അതേസമയം, ഇറ്റലിയില്‍ രോഗബാധ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച 345 കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 2500 കടന്നു.
മലേഷ്യയിലും കൊവിഡ് 19 പടര്‍ന്നുപിടക്കുന് സാഹചര്യത്തില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരുടെ മടക്കയാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.
20 മണിക്കൂറിലധികമായി സംഘം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ട് തിരിച്ചെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
മലേഷ്യയില്‍നിന്നും ഇന്ത്യയിലേക്ക് യാത്രാവിലക്കുള്ളതാണ് പ്രതിസന്ധിക്ക് കാരണം. യാത്രാവിലക്ക് മൂലം ഇവര്‍ക്കുള്ള വിമാനത്തിന് ഇതുവരെ പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
70 മലയാളികളാണ് സംഘത്തിലുള്ളത്. 400 പേരുള്ള ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇവരെ ക്വാലാലംപൂരില്‍നിന്ന് വിമാനത്തില്‍ ദല്‍ഹിയിലേക്കും വിശാഖപട്ടണത്തേക്കും എത്തിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ യാത്രാവിലക്കില്‍ തീരുമാനമാകാതെ വിമാനത്തിന് പുറപ്പെടാന്‍ കഴിയുന്നില്ല. പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് സംഘത്തിലെ മലയാളികള്‍ അറിയിച്ചു.
ഡൽഹി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് ഇന്ത്യാ ഗവൺമെൻ്റ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും…
വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി…
അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…