Categories: Italy

കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി

ഇറ്റലി: കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി. വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരുന്ന വടക്കൻ ഇറ്റലിയിലെ ലോംബാർദി മേഖലയിലായിരുന്നു കഴിഞ്ഞ 77 ദിവസങ്ങായി സംഘം സേവനം ചെയ്തിരുന്നത്. ക്യൂബൻ ടീമിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവ് സ്റ്റേറ്റ് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനൽ, വിമാനത്താവളത്തിൽ ഇവർക്കായി സ്വാഗതപ്പാർട്ടി ഒരുക്കിയിരുന്നു.

36 ഡോക്ടർമാരും 15 നഴ്‌സുമാരും ഒരു ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റും ഉൾപ്പെടുന്ന സംഘം മാർച്ച് 22 മുതൽ ഇറ്റലിയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഇറ്റലിയിൽ കോവിഡ് രോഗബാധിതരുടെ ജീവൻ രക്ഷിക്കുന്നതിലായിരുന്നു തങ്ങളുടെ ശ്രദ്ധയെന്ന് സംഘത്തലവൻ ഡോ. കാർലോസ് പെരസ് പറഞ്ഞു. എല്ലാ സുരക്ഷാ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് സുരക്ഷിതവും ഊർജ്ജസ്വലവുമായി ദൗത്യം പൂർത്തീകരിച്ചാണ് ഞങ്ങൾ തിരിച്ചുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യൂബയിൽ മടങ്ങിയെത്തിയ സംഘാംഗങ്ങൾ എല്ലാവരും ഹവാനയ്ക്കു സമീപമുള്ള ലാസ് പ്രദെരാസ് മെഡിക്കൽ സെന്ററിൽ രണ്ടാഴ്ച സ്വയം ക്വാറന്റീനിൽ ചെലവഴിക്കും. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇറ്റലിയെക്കൂടാതെ സഹായം അഭ്യർഥിച്ച 27 രാജ്യങ്ങളിലേക്ക് 34 മെഡിക്കൽ ബ്രിഗേഡുകളെ ക്യൂബ അയച്ചിരുന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

സാങ്കേതിക തകരാർ: ഹ്യൂസ്റ്റൺ മുതൽ കോർക്ക് വരെയുള്ള ഐറിഷ് റെയിൽ സർവീസുകൾ രണ്ട് മണിക്കൂറോളം വൈകുന്നു

സാങ്കേതിക തകരാറുമൂലം പാളത്തിൽ ട്രെയിൻ നിർത്തിയതിനെ തുടർന്ന് ഐറിഷ് റെയിൽ സർവീസുകൾ ഏകദേശം രണ്ട് മണിക്കൂറോളം വൈകി. ഇന്ന് രാവിലെയുണ്ടായ…

12 hours ago

അയർലണ്ടിൽ നിന്ന് യുകെയിലേക്ക് പോകുന്ന എയർ ലിംഗസ് യാത്രക്കാർക്ക് പാസ്‌പോർട്ട് നിർബന്ധം

ഈ മാസം മുതൽ ഏർപ്പെടുത്തുന്ന കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച് റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് യാത്ര ചെയ്യുന്ന…

15 hours ago

ടെക്സസിലെ സ്കൂളിൽ അനുമതിയില്ലാതെ ഖുറാൻ വിതരണം; പ്രതിഷേധം ശക്തം

ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള വൈലി ഈസ്റ്റ് ഹൈസ്കൂളിൽ (Wylie East High School) ഒരു ഇസ്ലാമിക സംഘടന അനുമതിയില്ലാതെ മതഗ്രന്ഥങ്ങളും…

1 day ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അവസാന ഘട്ടത്തിൽ; ജയശങ്കറിന്റെ സന്ദർശനം പൂർത്തിയായി

വാഷിംഗ്ടൺ ഡി.സി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം വിജയകരമായി സമാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ വ്യാപാര…

1 day ago

അമേരിക്കയിൽ പങ്കാളികളെ വിഷം കൊടുത്തു കൊല്ലുന്ന പ്രവണത വർധിക്കുന്നു; ഹോംലാൻഡ് സെക്യൂരിറ്റി മുന്നറിയിപ്പ്

കൊളറാഡോ : അമേരിക്കയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പങ്കാളികൾ പരസ്പരം വിഷം (രാസ-ജൈവ പദാർത്ഥങ്ങൾ) നൽകി അപായപ്പെടുത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായി…

1 day ago

അമേരിക്കയിൽ 50 വർഷം താമസിച്ച സൈനികനെ നാടുകടത്തി

ജോർജിയ: 5 പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ താമസിക്കുന്ന മുൻ യുഎസ് സൈനികൻ ഗോഡ്ഫ്രി വേഡിനെ ജമൈക്കയിലേക്ക് നാടുകടത്തി. ഇമിഗ്രേഷൻ അധികൃതരുടെ നടപടിക്കെതിരെ…

1 day ago