റോം: കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇറ്റലി ഒക്ടോബര്‍ 15 വരെ നീട്ടി. ജൂലൈ 31നാണ് നിലവിലുള്ള അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കുന്നത്.
ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു നീട്ടാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ സെനറ്റിനെ അറിയിച്ചു. ഇത് അനിവാര്യമാണെന്നും രാജ്യത്തെ സുരക്ഷിതമാക്കാന്‍ മറ്റു വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ വൈറസ് ബാധ കാരണമുള്ള പ്രത്യാഘാതവും ഗണ്യമായി കുറഞ്ഞു കഴിഞ്ഞു. എന്നാല്‍, വൈറസ് വ്യാപനം പൂര്‍ണമായി ഇല്ലാതിയിട്ടില്ലെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നതെന്നും കോണ്‍ടെ ചൂണ്ടിക്കാട്ടി.
അടിയന്തിരാവസ്ഥയുടെ അവസ്ഥ എന്താണ്?
കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നുള്ള വീഴ്ചകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ദേശീയ, പ്രാദേശിക അധികാരികള്‍ക്ക് അടിയന്തരാവസ്ഥ പ്രത്യേക അധികാരം നല്‍കുന്നു, ആവശ്യമെങ്കില്‍ അടിയന്തിര നടപടികള്‍ നടപ്പിലാക്കുന്നതിനും പരിഷ്കരിക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള സാധാരണ ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യാം.
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…