ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ പിതാവും അഭിഭാഷകനുമായിരുന്ന വില്യം എച്ച് ഗേറ്റ്സ് അന്തരിച്ചു. 94 വയസായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം വാഷിംഗ്‌ടണിലെ ഹൂഡ് കനാലിലെ വസതിയില്‍ കഴിയവെയാണ് അന്ത്യം.
ബില്‍ ഗേറ്റ്സ് തന്നെയാണ് പിതാവിന്‍റെ മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘അച്ഛനായിരുന്നു ‘യദാര്‍ത്ഥ’ ബില്‍ ഗേറ്റ്സ്. ഞാന്‍ ശ്രമിച്ചത് അദ്ദേഹത്തെ പോലെയാകാനായിരുന്നു. ഞാനെന്നും അദ്ദേഹത്തെ മിസ് ചെയ്യും.’ -ബില്‍ ഗേറ്റ്സ് കുറിച്ചു.
1925 നവംബര്‍ 30ന് വാഷിംഗ്‌ടണിലാണ് വില്യം ഗേറ്റ്സിന്‍റെ ജനനം. ക്രിസ്ത്യന്‍ ബ്ലേക്ക്, എലിസബത്ത് മക്ഫി എന്നിവരാണ് മറ്റ് മക്കള്‍. 1994ലാണ് വില്യം ഗേറ്റ്സ്, ബില്‍ ഗേറ്റ്സ്, മെലിന്‍ഡ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് തന്‍റെ പിതാവാണെന്ന് പല വേദികളിലും ബില്‍ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. പിതാവില്ലാതെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ ഈ നിലയിലേക്ക് ഉയരില്ലായിരുന്നുവെന്നും ഫൗണ്ടേഷന്‍റെ ഉന്നമനത്തിനായി മറ്റാരെക്കാളും പ്രയത്നിച്ചത് തന്‍റെ പിതാവണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…