Sports

അയർലൻഡ് കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം സെപ്റ്റംബർ 17 ന്

നാളിതുവരെ അയർലണ്ട് കണ്ടതിൽ വച്ച് ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കം അളിയൻസ് Drogheda FC യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അളിയൻസ് Drogheda സെവൻസ്ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2022 സെപ്റ്റംബർ മാസം പതിനേഴാം തീയതി സ്റ്റാമുള്ളനിൽ ഉള്ള St. Patrick’s GAA ക്ലബ്ബിൽ വച്ച് രാവിലെ ഒമ്പതര മുതൽ നടത്തപ്പെടുന്നതാണ്.

അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള160ൽ പരം പ്രഗൽഭ കായികതാരങ്ങളെ അണിനിരത്തിക്കൊണ്ട് ഒരുക്കുന്ന ഈ മഹാ കാൽപന്ത് മേളയിലേക്ക് ഒഴുകിയെത്താൻ ഇരിക്കുന്നത് ദേശത്തിന്റെ എല്ലാ കൗണ്ടികളിൽ നിന്നുമുള്ള ഫുട്ബോൾ കായിക പ്രേമികളാണ്.ഒരുക്കങ്ങളുടെ പൂർത്തീകരണത്തിലേക്ക് അടുക്കുന്ന ഈ വേളയിൽ വൻ സജ്ജീകരണ സന്നാഹങ്ങളാണ് അളിയൻസ് Drogheda കരുതി വെച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ അന്തർദേശീയ നിലവാരം ഉള്ള റഫ്രിമാർ, ലോകനിലവാരത്തിലുള്ള ടർഫ് പിച്ചുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, വോളണ്ടിയേഴ്സ്, സെക്യൂരിറ്റി സേവനങ്ങൾ മുതലായ പ്രശംസനീയമായ ഏർപ്പെടുത്തലുകൾ ഈ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ പ്രത്യേകതകളാണ്.

“ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റത്തെ കടപുഴക്കാൻ കഴിയില്ല” എന്നതായിരിക്കും ഈ ടൂർണമെന്റിന്റെ ആപ്തവാക്യം. ബൂട്ട് കെട്ടി, ഗ്ലൗസ് ധരിച്ച്, കണങ്കാലും കൊണ്ട് കണക്കുകളുടെ കഥ പറയുവാനും കിരീടം വെട്ടിപ്പിടിക്കുവാനും, കപ്പിന്റെയും ചുണ്ടിന്റെയും ഇടയ്ക്കുള്ള നൂൽപ്പാലം മുറിച്ചു കിടക്കുവാനുമായി പതിനാറിൽ പരം ടീമുകളാണ് അണിനിരക്കാൻ പോകുന്നത്.കാൽപന്തുകളിയെന്ന കായിക വിനോദത്തെ നെഞ്ചിലിട്ട് താലോലിക്കുന്ന ഓരോ കായിക പ്രേമിയെയും ഈ വേളയിലേക്ക് അളിയൻ Drogheda ആത്മാർത്ഥമായി ഉപചാരപൂർവ്വം സ്വാഗതം ചെയ്യുന്നു.സങ്കുചിതവും വിഭാഗീയവുമായ മനോഭാവമില്ലാതെ ( അതിന് അനുവദിക്കുകയും ചെയ്യാതെ) കലാകായിക താൽപര്യങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടും സഹായ സന്നദ്ധതയോടും കൂടെ നിലകൊള്ളുന്ന എല്ലാ തലമുറയിലും പെട്ടവരുടെ ഒരു കൂട്ടായ്മ ആണ് അളിയൻസ് Drogheda.

അതുപോലെ ഈ മാമാങ്കത്തിലേക്ക് ഒഫീഷ്യൽ സ്പോൺസർമാരായി അണിനിരക്കുന്നത് ഗ്രീൻലാൻഡ് സ്പൈസസ് Drogheda, ബ്ലാക്ക് വൈറ്റ് ടെക്നോളജീസ് Dundalk, അളിയൻ ജോമോൻ ജോസഫ് പിന്നെ പീറ്റേഴ്സ് ഗരാജിന്റെ ഡിനിൽ പീറ്ററും ആണ്.

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

19 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

19 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

2 days ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

2 days ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

2 days ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago