ന്യൂഡൽഹി: 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ കെ.എൽ.രാഹുൽ ഉപനായകനാകും. പരിക്കിൽ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.
മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജ ടീമിലില്ല. ജഡേജയ്ക്ക് പകരം അക്ഷർ പട്ടേൽ കളിക്കും. വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ ടീമിലിടം നേടി.
ബാറ്റിങ് ലൈനപ്പിൽ രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവർ അണിനിരക്കും. വിക്കറ്റ് കീപ്പർമാരായി ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണുള്ളത്. ഓൾ റൗണ്ടർമാരായി അക്ഷർ പട്ടേലും ഹാർദിക്ക് പാണ്ഡ്യയും ഹർഷൽ പട്ടേലും ടീമിലുണ്ട്. അശ്വിൻ, യൂവേന്ദ്ര ചാഹൽ എന്നിവരാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് ബൗളർമാരുടെ നിരയിൽ ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിങ് എന്നിവരുമുണ്ട്.
ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 വേദിയാകുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ലോകകപ്പ്. ഏഷ്യാ കപ്പ് നഷ്ടപ്പെടുത്തിയ ഇന്ത്യയ്ക്ക് ലോകകപ്പ് അതിനിർണായകമാണ്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുവേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ്. സ്റ്റാൻഡ്ബൈ കളിക്കാർ മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചാഹർ
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…