സിഡ്‌നി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഐ.സി.സി ഈ മാസം 29ന് യോഗം ചേരും.
ഈ വരുന്ന ഒക്ടോബറിലാണ് ടി-20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കായിക ലോകത്തെ പ്രധാനപ്പെട്ട എല്ലാ ടൂര്‍ണ്ണമെന്റുകളും മാറ്റിവെച്ചിട്ടുണ്ട്.
ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, ടെന്നീസ് ഓപ്പണുകള്‍, ബാഡ്മിന്റണ്‍ എല്ലാം മാറ്റിവെച്ചതിനാല്‍ ഇനി തീരുമാനമാകാനുള്ള അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റ് ടി-20 ലോകകപ്പ് മാത്രമാണ്.
വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ 6 മാസമെങ്കിലും വേണ്ടി വരുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഐ.സി.സി യോഗം ചേരാന്‍ തീരുമാനിച്ചത്.
അതേസമയം, വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഐ.സി.സിയുടെ ഓഫീസ് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…