Categories: Sports

ബംഗളുരുവില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തിനിടെ വാതുവയ്പ് നടത്തിയ 11 പേര്‍ അറസ്റ്റില്‍

ബംഗളുരുവില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തിനിടെ വാതുവയ്പ് നടത്തിയ 11 പേര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്‍റെ Special Task Force (STF) ആണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘത്തെ പിടികൂടിയത്. 

ബംഗളുരു ഏകദിനവുമായി ബന്ധപ്പെട്ട് വാതുവയ്പിനിടെയാണ് ഇവര്‍ പിടിയിലായത് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഏഴ് ലാപ്ടോപ്പുകൾ, 74 മൊബൈൽ ഫോണുകൾ, രണ്ട് എൽസിഡി ടെലിവിഷനുകൾ, പ്രത്യേകം രൂപകല്‍പ്പന ചെയ്ത നാല് ബ്രീഫ്കേസുകള്‍ എന്നിവയും റെയ്ഡില്‍ പോലീസ് കണ്ടെടുത്തു. അഞ്ച് കോടിയിലധികം രൂപയുടെ പന്തയം സംഘം നടത്തിയതായി പോലീസ് പറയുന്നു. 

അമിത് അറോറ, അനുജ് അറോറ (അമിത് അറോറയുടെ സഹോദരൻ), റിതേഷ് ബൻസൽ, അൻസുൽ ബൻസൽ, നവീൻ കുമാർ, രോഹിത് ശർമ, റിതേഷ് അഗർവാൾ, രോഹിത് റസ്തോഗി, അമാൻ ഗുപ്ത, അങ്കുഷ് ബൻസാർ, അനുരാഗ് അഗൽ എന്നിവരാണ് അറസ്റ്റിലായത്. 

ഇവരെ ചേദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ഡല്‍ഹി പേലീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലായി 72-ഓളം പേര്‍ ഇവരുടെ സംഘത്തിലുള്ളതായാണ് സൂചന.

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

3 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

4 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

5 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

24 hours ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

24 hours ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

24 hours ago