ബംഗളുരുവില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അവസാന മത്സരത്തിനിടെ വാതുവയ്പ് നടത്തിയ 11 പേര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്‍റെ Special Task Force (STF) ആണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘത്തെ പിടികൂടിയത്.
ബംഗളുരു ഏകദിനവുമായി ബന്ധപ്പെട്ട് വാതുവയ്പിനിടെയാണ് ഇവര്‍ പിടിയിലായത് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഏഴ് ലാപ്ടോപ്പുകൾ, 74 മൊബൈൽ ഫോണുകൾ, രണ്ട് എൽസിഡി ടെലിവിഷനുകൾ, പ്രത്യേകം രൂപകല്‍പ്പന ചെയ്ത നാല് ബ്രീഫ്കേസുകള്‍ എന്നിവയും റെയ്ഡില്‍ പോലീസ് കണ്ടെടുത്തു. അഞ്ച് കോടിയിലധികം രൂപയുടെ പന്തയം സംഘം നടത്തിയതായി പോലീസ് പറയുന്നു.
അമിത് അറോറ, അനുജ് അറോറ (അമിത് അറോറയുടെ സഹോദരൻ), റിതേഷ് ബൻസൽ, അൻസുൽ ബൻസൽ, നവീൻ കുമാർ, രോഹിത് ശർമ, റിതേഷ് അഗർവാൾ, രോഹിത് റസ്തോഗി, അമാൻ ഗുപ്ത, അങ്കുഷ് ബൻസാർ, അനുരാഗ് അഗൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ ചേദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പ് വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്നും ഡല്‍ഹി പേലീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് , രാജസ്ഥാന്‍, പഞ്ചാബ് എന്നി സംസ്ഥാനങ്ങളിലായി 72-ഓളം പേര്‍ ഇവരുടെ സംഘത്തിലുള്ളതായാണ് സൂചന.