കാഠ്മണ്ഡു: നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
ഇന്ദുരഞ്ജിത്ത്, പ്രബിന്‍കുമാര്‍, ശരണ്യ, ശ്രീഭദ്ര, അഭിനവ് സൊറായു, അഭി നായര്‍, വൈഷ്ണവ് രഞ്ജിത്ത്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.