അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി യുവ സംഗീത വിസ്മയം ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിന് സംഗീത സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ആൻഡ് ഇവന്റസും, ബ്ലൂബെറി ഇന്റർനാഷണലും. ഈ വരുന്ന ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം ഏഴുമണി മുതൽ ഡബ്ലിൻ ഫിറ്ഹൗസ് സയന്റോളജി കമ്മ്യൂണിറ്റി സെന്റെറിൽ ആണ് പരുപാടി അരങ്ങേറുന്നത്. ഇതിനോടകം തന്നെ മലയാള സിനിമ ഗാന രംഗത്ത് മുൻനിരയിൽ എത്തി നിൽക്കുന്ന സംഗീത കുടുംബത്തിലെ ഈ ഇളമുറക്കാരൻ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിനൊപ്പം മലയാളികളുടെ ആരാധന പാത്രം ആയിരിക്കുകയാണ്.
സംഗീത നിശയുടെ മറ്റൊരു ആകർഷണം മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ ആണ്.ജ്യോത്സ്ന സ്റ്റേജ് പെര്ഫോര്മൻസിന്റെ മാസ്മരികത നിർവചനങ്ങൾക്കു അതീതമാണ്. പ്രായവ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വാദ്യകാരമായ നല്ലൊരു സായാഹ്നം സമ്മാനിക്കുക എന്ന ലക്‌ഷ്യം ആണ് മിതമായ ടിക്കറ്റ് നിരക്കുകൾ അവതരിപ്പിക്കുവാൻ പ്രേരിപ്പിച്ചത് എന്ന് സംഘാടകർ അവകാശപ്പെടുന്നു.
പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത് Camile Thai Restaurant നു ഒപ്പം Spice village Blessing ton,Eurasia&Ternure, Spice Bazaar, Nila Foods, Royal Cateres, Indie Weaves തുടങ്ങിയ മുൻനിര ഇന്ത്യൻ സംരംഭകർ ആണ്. ഹരിശങ്കർ ലൈവ് ഇൻ ഡബ്ലിൻ വിത്ത് ജ്യോത്സ്ന രാധാകൃഷ്ണൻ ടിക്കറ്റുകൾ https://wholelot.ie/tickets/harishankarLiveInConcert എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകൾ: VIP – €45 GOLD – €35 SILVER – €25
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ബന്ധപ്പെടുക:
കിരൺ ബാബു : 0872160733
അഭിലാഷ് സുകുമാരൻ : 0879464330
മാത്യൂസ് ജോർജ് : 0892331723
പ്രദീപ് ചന്ദ്രൻ : 087390007
സുജിത് ജയൻ : 0860291260
ദീപു ജോയ് : 0892285575