ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേദിയിലെത്തി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മകള്‍ ടിന യാദവ്. ഞായറാഴ്ച ക്ലോക്ക് ടവര്‍ പരിസരത്ത് നടന്ന പ്രക്ഷോഭത്തിലാണ് ടിന പങ്കെടുത്തത്.
സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം നടന്നത്. തന്റെ കൂട്ടുകാരോടൊപ്പമാണ് ടിന എത്തിയത്. അഖിലേഷ് യാദവിന്റെ മകളാണ് എന്ന് സമരവേദിയിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച ചിത്രങ്ങള്‍ പ്രചരിച്ചപ്പോഴാണ് ടിനയാണ് എന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് മനസ്സിലായത്.