ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു.
ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.
ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് അന്ന് ഡെക്കാനെ പുറത്താക്കിയത്. എന്നാല്‍ ബിസിസിഐ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് വിവരം. ഈ ഒരു സാഹചര്യത്തില്‍ ഇത്രയും ഭീമമായൊരു തുക നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ ബിസിസിഐക്കത് വലിയ പ്രതിസന്ധിയാവുമെന്നുറപ്പാണ്.
എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…
വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…
മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്' ചരിത്രപരമായ നേട്ടത്തിലേക്ക്.…
ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…
ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…
സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…