മുംബൈ: രാജ്യം ഒന്നാകെ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതല്‍ ഊർജം പകർന്ന് BCCI..!!
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി രൂപ സംഭാവന നല്‍കും. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിരിക്കുന്ന PM-CARES Fundലേയ്ക്കാണ് ബിസിസിഐ സംഭാവന നല്‍കുക.
BCCI അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ് ഉദ്യോഗസ്ഥരും സംസഥാന അസോസിയേഷനുകളും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങൾ മനസിലാക്കി കേന്ദ്ര സർക്കാരിനൊപ്പം പ്രവർത്തിക്കുമെന്നും BCCI അറിയിച്ചു.
അതേസമയം, BCCIഅദ്ധ്യക്ഷൻ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവനയായി നൽകുമെന്ന് അറിയിച്ചിരുന്നു.
രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ നിരവധി കായിക താരങ്ങളാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സച്ചിന്‍ തെണ്ടുൽക്കറും ഗൗതം ഗംഭീറും 50 ലക്ഷം രൂപ വീതം സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു. സുരേഷ് റെയ്ന 52 ലക്ഷം രൂപ നൽകിയപ്പോൾ പി.വി സിന്ധു 10 ലക്ഷം രൂപ നൽകി. കൂടാതെ, ദിവസ കൂലിക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തിയിരുന്നു വനിതാ ടെന്നീസ് താരം സാനിയ മിർസ.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…