ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ സന്നദ്ധതയറിയിച്ച് BCCI (Indian Cricket Control Board). 2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനു ഒരു വര്‍ഷത്തിനു ശേഷമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ന്യൂസിലാന്‍ഡിനോടുള്ള സെമി ഫൈനല്‍ മത്സര൦ തന്റെ അവസാന മത്സരമായിരുന്നു എന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചുക്കൊണ്ട് ധോണി പറഞ്ഞത്. ധോണിയ്ക്ക് അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കാന്‍ സന്നദ്ധമാണെന്നും ആകെ അറിയേണ്ടത് ഈ വാഗ്ദാനം സ്വീകരിക്കാന്‍ ധോണി തയാറാകുമോ എന്ന് മാത്രമാണെന്നും BCCI അറിയിച്ചു.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ധോണി കളിക്കണമെന്നും ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുന്‍ പാക് താരം ഷുഹൈബ് അക്തര്‍ രംഗത്തെത്തിയിരുന്നു. ധോണിയ്ക്ക് വേണ്ടി വിരമിക്കല്‍ മത്സരം ഒരുക്കണമെന്ന ആവശ്യവുമായി മുന്‍ താരം മദന്‍ലാല്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. Indian Premier League മത്സരത്തിനു ഒരുങ്ങുന്ന ധോണിയോട് ഇതേ കുറിച്ച് സംസാരിക്കുമെന്ന് ഒരു BCCI പ്രതിനിധി അറിയിച്ചു.
”നിലവില്‍ ഇന്ത്യയ്ക്ക് രാജ്യാന്തര പര്യടനങ്ങളൊന്നുമില്ല. IPLനു ശേഷം വിരമിക്കല്‍ മത്സരത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് നോക്കാം. കാരണം, ഇന്ത്യയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ നേടി തന്ന താരമാണ് ധോണി. എല്ലാവിധത്തിലും ബഹുമാനം അര്‍ഹിക്കുന്ന താരമാണ് അദ്ദേഹം. ധോണിയ്ക്കായി വിരമിക്കല്‍ മത്സരം ഒരുക്കാന്‍ BCCI സന്നദ്ധമാണ്.” -അദ്ദേഹം പറഞ്ഞു.
കൂടാതെ, ധോണി തികച്ചും വ്യത്യസ്തനായ മനുഷ്യനാണെന്നും ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിനായി മികച്ച രീതിയിലുള്ള യാത്രയയപ്പ് സംഘടിപ്പിക്കുമെന്നും ധോണിയോട് ആദരം പ്രകടിപ്പിക്കാന്‍ അതെ വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…