മഞ്ചെസ്റ്റര്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ മൂന്ന് ദിവസവും ഇംഗ്ലണ്ട് പിന്നിലായിരുന്നു. മൂന്ന് ദിവസത്തെ ക്ഷീണം നാലാം ദിനം തീര്‍ക്കുക മാത്രമല്ല വിജയം സ്വന്തമാക്കുന്നതിനും മികച്ച പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനു കഴിഞ്ഞു. രണ്ടാം ഇന്നിങ്ങ്സില്‍ 277 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഒരു ദിവസം കൂടി അവശേഷിക്കെയാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്.
അഞ്ചിന് 117 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് ആറാം വിക്കറ്റില്‍ ഒന്നിച്ച ജോസ് ബട്ലര്‍ -ക്രിസ് വോക്സ് സഖ്യത്തിന്‍റെ
കരുത്തിലാണ് വിജയം നേടിയത്,ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്‍റെ കൂട്ട് കെട്ടാണ് പടുത്തുയര്‍ത്തിയത്.
ജോസ് ബട്ലര്‍ 101 പന്തില്‍ ഏഴ് ബൌണ്ടറികളും ഒരു സിക്സും പായിച്ച് കൊണ്ട് 75 റണ്‍സ് സ്വന്തമാക്കി,ക്രിസ് വോക്സ് ആകട്ടെ
120 പന്തില്‍ 10 ബൌണ്ടറികളോടെ 84 റണ്‍സുമായി പുറത്താകാതെ നിന്നു.
പാക് നിരയില്‍ നാല് വിക്കറ്റുമായി യാസിര്‍ ഷാ തിളങ്ങി,മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ച വോക്സ് കളിയിലെ താരവുമായി,ഇംഗ്ലീഷ് നിരയില്‍ റോറി ബണ്‍സ് 10 റണ്‍സും സിബ്ലി 36 റണ്‍സും എടുത്ത് പുറത്തായപ്പോള്‍
ക്യാപ്റ്റന്‍ ജോ റൂട്ട് 42 റണ്‍സും ബെന്‍ സ്ടോക്സ് 9 റണ്‍സും ഒലി പോപ്പ്,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ 7 റണ്‍സ് വീതവും നേടി പുറത്തായി.
പാക്കിസ്ഥാന്‍ എട്ടിന് 137 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചെങ്കിലും 169 റണ്‍സില്‍ എല്ലാവരും പുറത്തായി, പാക് നിരയില്‍ യാസിര്‍ ഷാ 24 പന്തില്‍ നിന്ന് ഒരു സിക്സും അഞ്ച് ഫോറും അടക്കം 33 റണ്‍സ് സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു വിജയത്തോടെ ഇംഗ്ലണ്ട് മുന്നിലാണ്,
രണ്ടാം ടെസ്റ്റ് ആഗസ്റ്റ് 13 വ്യാഴാഴ്ച്ച സതാംപ്ടണില്‍ നടക്കും.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…