Categories: Cricket

ഐ​സി​സി വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഇം​ഗ്ല​ണ്ടി​നും ജ​യം

കാ​ന്‍ബ​റ: ഐ​സി​സി വ​നി​ത ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ങ്ങ​ളി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഇം​ഗ്ല​ണ്ടി​നും ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക 113 റ​ണ്‍സി​നു താ​യ്‌​ല​ന്‍ഡി​നെ കീ​ഴ​ട​ക്കി. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ലീ​സെ​ലി ലീ​യു​ടെ സെ​ഞ്ചു​റി മി​ക​വി​ല്‍ 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റി​ന് 195 റ​ണ്‍സെ​ടു​ത്തു.

60 പ​ന്തി​ല്‍ 16 ഫോ​റി​ന്‍റെയും മൂ​ന്നു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ലാ​യി​രു​ന്നു ലീ 101 ​റ​ണ്‍സി​ലെ​ത്തി​യ​ത്. സ്യൂ​ന്‍ ലൂ​സ് (41 പ​ന്തി​ല്‍ 61), ചാ​ളോ ട്ര​യ​ന്‍ (11 പ​ന്തി​ല്‍ 24) എ​ന്നി​വ​രും ത​ക​ര്‍പ്പ​ന്‍ ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു. വ​ന്‍ സ്‌​കോ​റി​നെ​തി​രേ ബാ​റ്റ് ചെ​യ്ത താ​യ്‌​ല​ന്‍ഡ് 19.1 ഓ​വ​റി​ല്‍ 82 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ക്യാ​പ്റ്റ​ന്‍ ഹീ​ത​ര്‍ നൈ​റ്റ് ഒ​രി​ക്ക​ല്‍ക്കൂ​ടി ഫോ​മി​ലെ​ത്തി​യ​തോ​ടെ ഇം​ഗ്ല​ണ്ട് വി​ജ​യം​കു​റി​ച്ചു. ടോ​സ് നേ​ടി​യ പാ​ക്കി​സ്ഥാ​ന്‍ ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന്‍റെ തു​ട​ക്കം മോ​ശ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഹീ​ത​ര്‍ നൈ​റ്റ് (47 പ​ന്തി​ല്‍ 62), ന​താ​ലി സി​വ​ര്‍ (29 പ​ന്തി​ല്‍ 36), ഫ്രാ​ന്‍ വി​ല്‍സ​ണ്‍ (19 പ​ന്തി​ല്‍ 22) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​നെ 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 157ലെ​ത്തി​ച്ചു.

ഇം​ഗ്ല​ണ്ട് ഉ​യ​ര്‍ത്തി​യ ല​ക്ഷ്യ​ത്തി​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ഒ​രി​ക്ക​ല്‍പ്പോ​ലും പാ​ക്കി​സ്ഥാ​നാ​യി​ല്ല. 19.4 ഓ​വ​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഓ​ള്‍ഔ​ട്ടാ​യി. 41 റ​ണ്‍സ് നേ​ടി​യ അ​ലി​യ റി​യാ​സ് ആ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ്‌​സ്‌​കോ​റ​ര്‍.

സെ​മി ഫൈ​ന​ലി​നു മു​മ്പ് ബാ​റ്റിം​ഗി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ നേ​രി​ടും.

Newsdesk

Share
Published by
Newsdesk

Recent Posts

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

12 mins ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

43 mins ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

2 hours ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

4 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

16 hours ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

24 hours ago