Categories: Kerala

മെട്രോമാൻ ഇ. ശ്രീധരൻ വിശ്രമ ജീവത്തിലേക്ക്

കൊച്ചി: മെട്രോമാൻ ഇ. ശ്രീധരൻ വിശ്രമ ജീവത്തിലേക്ക്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ മുഖ്യ ഉപദേശക സ്ഥാനമുൾപ്പെടെയുള്ള ഔദ്യോഗിക ചുമതലകളിൽ നിന്ന് അദ്ദേഹം ജൂൺ 30ന് വിരമിക്കും.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പൊന്നാനിയിലെ വീട്ടിലായിരിക്കും വിശ്രമ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ധേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

88 വയസായി. ഇനിയും ഇങ്ങനെ ജോലി ചെയ്യാനാകില്ല. ആരോഗ്യപ്രശ്നങ്ങളും കുറച്ചുണ്ട്- ശ്രീധരന്‍ പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് ഒഴിവാകുന്നതായി ഡിഎംആർസിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എനിക്കു പ്രായമായെന്ന് അവർക്കുമറിയാം. അതിനാൽ അനുമതി കിട്ടാൻ പ്രയാസമുണ്ടാകില്ല. അവരെന്നെ സ്ഥിര ഉപദേഷ്ടാവായി നിയമിച്ചതല്ല. കേരളത്തിലെ ജോലികൾക്കു വേണ്ടിയാണ് ഉപദേഷ്ടാവാക്കിയത്- അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോ പേട്ട എത്തുന്നതോടെ കേരളത്തിലെ ചുമതലകളെല്ലാം പൂർത്തിയാകും. പാലാരിവട്ടം പുനർനിർമാണം ഒഴികെ മറ്റൊന്നും ഔദ്യേഗികമായി നിലനിൽക്കുന്നില്ല. പാലാരിവട്ടം മേൽപ്പാലം പുനർനിർമിക്കാമെന്ന് മുഖ്യമന്ത്രിക്ക് വാക്കു കൊടുത്തു പോയെന്നും ഇനി പിന്മാറാൻ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.2012ലാണ് കേരളത്തിലെത്തിയത്. ഇപ്പോൾ എട്ട് വർഷം കഴിഞ്ഞു. കൊച്ചി മെട്രോ ഒഴികെ മറ്റൊന്നും ഉദ്ദേശിച്ച രീതിയിൽ നടന്നില്ല. അതിൽ സങ്കടമുണ്ട്- അദ്ദേഹം പറഞ്ഞു. എല്ലാ ചുമതലകളിൽ നിന്നും പെട്ടെന്ന് ഒഴിവാകാനാകില്ലെന്നും വിശ്രമ ജീവിതത്തിന്റെ ഭാഗമായി ഇതെല്ലാം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Newsdesk

Recent Posts

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

1 hour ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 hours ago

Uber മാതൃകയിലെ ഫിക്സഡ് ടാക്സി നിരക്ക് തുടരും; നിരോധിക്കില്ലെന്ന് NTA

Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…

3 hours ago

ഡീസൽ–പെട്രോൾ എക്സൈസ് നികുതി വർധന മാറ്റിവച്ചു; നവംബർ വരെ നിലവിലെ നിരക്ക് തുടരും

അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…

5 hours ago

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

17 hours ago

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വ്യത്യസ്ഥമായ കളി, വ്യത്യസ്ഥമായ നിയമങ്ങൾ എന്ന ടാഗ് ലൈനോടെ ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഒക്ടോബർ…

1 day ago