സിഡ്‌നി: ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍. ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടി-20 ഫൈനലിലെത്തുന്നത്.
ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായ ഇന്ത്യ ഇതോടെ ഫൈനലിലെത്തുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഫൈനലിലെത്തുന്നത്. ചാംപ്യന്‍ന്മാരായ ആസ്‌ട്രേലിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുമായി നടന്ന മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.
ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന സെമി ഫൈനല്‍ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. വീണ്ടും മഴ പെയ്ത് മത്സരം ഒഴിവാക്കിയാല്‍ ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയായിരിക്കും ഇന്ത്യയുടെ ആദ്യ എതിരാളി. അങ്ങിനെയെങ്കില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമാകും ലോകം കാണുക. ഇനി ആസ്‌ട്രേലിയയാണെങ്കിലും ആദ്യ മത്സരത്തില്‍ അവരെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.
ഹര്‍മീന്‍പ്രീത് കൗറിന്റെ ക്യാപറ്റന്‍സിയില്‍ ആദ്യ ടി20 കിരീടം ഇന്ത്യ നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…