ദുബായ് (Dubai): മലയാളി താരം ദേവ്ദത്തിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കിടിലം ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം. സൺ റൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് വീഴ്ത്തിയാണ് കൊഹ്ലിപ്പട ഇന്ന് വിജയശ്രീലാളിതരായത്.
164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ Sunrisers Hyderabad ന് അവസാനം പിടിച്ചുനിൽക്കാൻ ആയില്ല. 153 റൺസിന് ആൾ ഔട്ട് ആകുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം. കളിയുടെ ഇടയ്ക്ക് Sunrisers Hyderabad അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമാറിയുകയായിരുന്നു.
121 റൺസിൽ നിൽക്കെ ബെയർസ്റ്റോയെ ചാഹൽ ക്ലീൻ ബൌൾഡ് ആക്കിയതാണ് കളിയുടെ വഴിത്തിരിവിന് കാരണം. തുടർന്ന് പ്രിയം ഗാർഗിനെ ശിവം ദുബെയും, വിജയ് ശങ്കറെ ചാഹലും മടക്കിയതോടെ കളി വഴിമുട്ടുകയായിരുന്നു. ബാംഗ്ലൂരിനായി ചാഹൽ 3 വിക്കറ്റെടുത്തപ്പോൾ ശിവം ദുബെയും നവദീപ് സെയ്നിയും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…