gnn24x7

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം

0
200
gnn24x7

ദുബായ് (Dubai): മലയാളി താരം ദേവ്ദത്തിന്റെയും എബി ഡിവില്ലിയേഴ്സിന്റെയും കിടിലം ബാറ്റിങ്ങിൽ  റോയൽ  ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തോടെ തുടക്കം.  സൺ റൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് വീഴ്ത്തിയാണ് കൊഹ്ലിപ്പട ഇന്ന് വിജയശ്രീലാളിതരായത്. 

164 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ Sunrisers Hyderabad ന് അവസാനം പിടിച്ചുനിൽക്കാൻ ആയില്ല. 153 റൺസിന് ആൾ ഔട്ട് ആകുകയായിരുന്നു.  മൂന്ന് വിക്കറ്റെടുത്ത ചാഹലാണ് കളിയിലെ താരം.  കളിയുടെ ഇടയ്ക്ക് Sunrisers Hyderabad അനായാസ ജയം നേടുമെന്ന് കരുതിയെങ്കിലും എല്ലാം മാറിമാറിയുകയായിരുന്നു. 

121 റൺസിൽ നിൽക്കെ ബെയർസ്റ്റോയെ  ചാഹൽ ക്ലീൻ ബൌൾഡ് ആക്കിയതാണ് കളിയുടെ വഴിത്തിരിവിന് കാരണം.  തുടർന്ന് പ്രിയം ഗാർഗിനെ ശിവം ദുബെയും, വിജയ് ശങ്കറെ ചാഹലും മടക്കിയതോടെ കളി വഴിമുട്ടുകയായിരുന്നു.  ബാംഗ്ലൂരിനായി ചാഹൽ 3 വിക്കറ്റെടുത്തപ്പോൾ ശിവം ദുബെയും നവദീപ് സെയ്നിയും 2 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here