gnn24x7

ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശി സീനിയർ ടീമിൽ???.. സച്ചിനെയും ഷഫാലി വർമയെയും മറികടക്കുമെന്ന് റിപ്പോർട്ട്

0
33
gnn24x7

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ ബോയ്, 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകുകയാണെന്നാണ് റിപ്പോർട്ട്. ഐപിഎല്ലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിലാകും വൈഭവിനെ ടീമിലേക്ക് പരിഗണിക്കുകയെന്നാണ് സൂചന. മറ്റു പല പ്രമുഖ താരങ്ങൾക്കൊപ്പം അയർലൻഡ് പര്യടനത്തിനുള്ള സാധ്യതാ പട്ടികയിൽ വൈഭവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റി ടീമിന്റെ ബെഞ്ച് കരുത്ത് പരിശോധിക്കാൻ താല്പര്യപ്പെടുന്നതിനാൽ, ഈ പര്യടനത്തിൽ ഇന്ത്യുടെ രണ്ടാം നിര ടീമിനെയായിരിക്കും അണിനിരത്തുക.

അങ്ങനെ സംഭവിച്ചാൽ ഇന്ത്യൻ പുരുഷൻ സീനിയർ ടീമിൽ ഇടംപിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കും. നിലവിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ച സച്ചിൻ തെൻ‍ഡുൽക്കറാണ് രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരം. 15 വയസ്സും ഏഴു മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ ഇന്ത്യൻ വനിതാ ടീമിനായി അരങ്ങേറ്റം കുറിച്ച ഷഫാലി വർമയുടെ പേരിലാണ് ദേശീയ റെക്കോർഡ്. ഈ റെക്കോർഡും വൈഭവ് മറികടക്കും.

രണ്ട് ട്വന്റി20 മത്സരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ അയർലൻഡ് പര്യടനം. ജൂൺ 26നും 28നുമാണ് മത്സരങ്ങൾ. 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7