ബറോഡ: കേരളത്തിന്‍റെ കൊറോണ വൈറസ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് പ്രശസ്ത ക്രിക്കറ്റ് താര൦ ഇര്‍ഫാന്‍ പഠാന്‍.
ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ പഠാന്‍ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനം മികച്ചതാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കേസ് മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അവര്‍ ചെയ്യുന്നതാണ് ശരിയെന്നും ഇര്‍ഫാന്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടത്തുന്നത് കേരളമാണെന്നും ഇര്‍ഫാന്‍ പറയുന്നു.
കൊവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ നേരത്തെയും രംഗത്തെത്തിയിരുന്നു.
കൊറോണ വോരാസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇര്‍ഫാന്‍ പഠാനും സഹോദരന്‍ യൂസഫ് പഠാനും സംഭാവന നല്‍കിയിരുന്നു.
പാവപ്പെട്ടവരെ സഹായിക്കുന്നതിനായി നൂറു ടണ്‍ അരിയും 700 കിലോ ഉരുളക്കിഴങ്ങും അവര്‍ വിതരണം ചെയ്തു. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകരുടെയും ബറോഡ പോലീസിന്റെയും സഹായത്തോടെ ഇരുവരും 4000 മാസ്ക്കുകളും വിതരം ചെയ്തിരുന്നു.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…