അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് തലയുടെ ചുണക്കുട്ടികള്‍ വിജയതുടക്കം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അവഗണിച്ച സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച് വച്ച അമ്പാടി റായ്ഡുവാണ് ചെന്നൈയുടെ വിജയശില്‍പ്പി. അര്‍ദ്ധസെഞ്ചുറി കടന്നായിരുന്നു അമ്പാടിയുടെ പ്രകടനം. മുംബൈ ഉയര്‍ത്തിയ 163 എന്ന വിജയലക്‌ഷ്യം മറികടക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നെ സഹായിച്ചത് അമ്പാടി നേടിയ 71 റണ്‍സാണ്. ഇതിനൊപ്പം ഫാഫ് ഡുപ്ലേസിയുടെ ഇന്നിംഗ്സ് കൂടിയായപ്പോള്‍ ചെന്നൈയുടെ വിജയം എളുപ്പമായി.
മത്സരം അവസാനിച്ചപ്പോള്‍ 44പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു ഡുപ്ലേസി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ ധോണി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
തുടക്കത്തില്‍ കുതിച്ചുകയറിയ ടീമിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), ക്വിന്റണ്‍ ഡിക്കോക്ക് (33) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. പതിനൊന്നാം ഓവറിലെ അവസാന ബോളിലായിരുന്നു മൂന്നാമത്തെ വിക്കറ്റ് നഷ്ടമായത്. സൂര്യകുമാര്‍ യാദവ് ഇതോടെ കളിയില്‍ നിന്നും പുറത്തായി. 16 ബോളുകളിലായി 17 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…