ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴ് കളിക്കാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി പി.സി.ബി. ചൊവ്വാഴ്ച രാവിലെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കമുള്ള താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്‌വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച രാത്രി കൊവിഡ് സ്ഥിരീകരിച്ചത്. ഓള്‍ റൗണ്ടറായ ഷദബ് ഖാന്‍, ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലി, ഫാസ്റ്റ് ബൗളര്‍ ഹാരിസ് റഊഫ് എന്നിവര്‍ക്ക് തിങ്കളാഴ്ച്ചയായിരുന്നു സ്ഥിരീകരിച്ചത്.
ടീമിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫായ മാലങ്ക് അലിക്കും രോഗമുള്ളതായി പി.സി.ബി അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി റാവല്‍പിണ്ടിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. ‘ചെറുപ്പക്കാരും കായിക താരങ്ങളുമായ പത്ത് പേര്‍ക്കാണ് കൊവിഡ് വന്നിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് വരാമെങ്കില്‍ ആര്‍ക്കും ഇത് പിടിപെടാം’. -പി.സി.ബി ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ വസിം ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താന്‍ ഈ മാസം 28നാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണുള്ളത്.
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…