മുംബൈ: കൊവിഡ് വ്യാപനം ഏറെ ഉലച്ച മഹാരാഷ്ട്രയ്ക്ക് വീണ്ടും കരുതലിന്റെ കൈകളുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ബൃഹന്‍മുംബൈ കോര്‍പറേഷന്‍ പരിധിയിലുള്ള പാവപ്പെട്ട നാലായിരം പേര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുകയാണ് താരം. യൂത്ത് ഫൗണ്ടേഷനിലൂടെയാണ് സച്ചിന്‍ സഹായമെത്തിച്ചത്.
സച്ചിന്‍ പണം കൈമാറിയ വിവരം ഫൗണ്ടേഷന്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സച്ചിന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ഫൗണ്ടേഷന് അഭിനന്ദവും ആശംസയും പറഞ്ഞ് സച്ചിനും ട്വീറ്റ് ചെയ്തു.
ഏപ്രിലില്‍ സച്ചിന്‍ മുംബൈയിലെ ശിവജി നഗര്‍, ഗൊവാണ്ടി എന്നിവിടങ്ങളിലെ പാവപ്പെട്ട 5000 കുടുംബങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്തിരുന്നു. അതിന് മുമ്പ് പി.എം കെയറിലേക്കും സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപയും താരം സംഭാവന നല്‍കിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…