മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലായിരുന്നു ബ്രോഡിന്റെ ചരിത്രനേട്ടം.
ക്രെയ്ഗ് ബ്രെയ്ത് വെയ്റ്റാണ് ബ്രോഡിന്റെ 500-ാമത്തെ ഇര. ടെസ്റ്റില്‍ 500 തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരവും ലോകത്തിലെ ഏഴാമത്തെ താരവുമാണ് ബ്രോഡ്.
ജെയിംസ് ആന്‍ഡേഴ്‌സണാണ് ഇംഗ്ലണ്ടിനായി 500 വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. വിന്‍ഡീസിനെതിരായ പരമ്പരയില്‍ 15 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലാണ് ഒന്നാം ടെസ്റ്റില്‍ ടീമിലില്ലാതിരുന്ന ബ്രോഡ്. ഒന്നാം ടെസ്റ്റില്‍ ബ്രോഡിനെ പുറത്തിരുത്തിയത് വിവാദമായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 800 വിക്കറ്റെടുത്ത ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 708 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ രണ്ടാമതും 619 വിക്കറ്റെടുത്ത ഇന്ത്യയുടെ അനില്‍ കുംബ്ലെ മൂന്നാമതുമാണ്.
589 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണ്‍, 563 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്ത് 519 വിക്കറ്റെടുത്ത കോര്‍ട്‌നി വാല്‍ഷുമാണ് 500 ക്ലബില്‍ കയറിയ മറ്റ് താരങ്ങള്‍.
നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…
ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…
ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…