മെല്‍ബണ്‍: വനിതകളുടെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ പരാജയപെടുത്തി ഇന്ത്യ സെമിയില്‍. ന്യൂസീലന്‍ഡിനെ നാല് റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്.
ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുത്തപ്പോള്‍ ന്യുസിലന്‍ഡിന് 20 ഓവറില്‍ ആറിന് 129 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങില്‍ 34 പന്തില്‍ 46 റണ്‍സെടുത്ത കൗമാര താരം ഷെഫാലി വര്‍മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.ഷെഫാലിക്ക് പുറമേ 23 റണ്‍സെടുത്ത താനിയ ഭാട്ടിയയും ഇന്ത്യന്‍ നിരയില്‍ തിളങ്ങി.കിവീസ് നിരയില്‍ മാഡി ഗ്രീന്‍ 24 റണ്‍സും കാറ്റി മാര്‍ട്ടിന്‍ 25 റണ്‍സുമെടുത്തപ്പോള്‍ പുറത്താകാതെ അമേലിയ കെര്‍ 34 റണ്‍സെടുത്ത് ടോപ്‌സ്‌കോറര്‍ ആയി.
അവസാന രണ്ട് ഓവറില്‍ ന്യുസിലാന്‍ഡിന് ജയിക്കാന്‍ 34 റണ്‍സ് വേണമായിരുന്നു.19 മത്തെ ഓവര്‍ എറിഞ്ഞ പൂനം യാദവിനെ കാര്യമായി കൈകാര്യം ചെയ്ത അമേലിയ കെര്‍ നാല് ഫോറടക്കം 18 റണ്‍സെടുത്തു.അവസാന ഓവറില്‍ 16 റണ്‍സ് വേണമെന്ന നിലയിലെത്തി. ശിഖാ പാണ്ഡേ ആണ് അവസാന ഓവറില്‍ പന്തെറിയാനെത്തിയത്.ആദ്യ പന്തില്‍ ഫോറടിച്ചാണ് ഹൈലി ജെന്‍സണ്‍ ശിഖയെ വരവേറ്റത്.
എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമാത്തെയം പന്തുകളില്‍ ഓരോ റണ്‍വീതം എടുക്കാനേ കിവികള്‍ക്ക് കഴിഞ്ഞുള്ളു,ഇതോടെ അവസാന രണ്ട് പന്തില്‍ ഒന്‍പത് റണ്‍സ് വേണമെന്ന നിലയിലായി.എന്നാല്‍ ശിഖയുടെ അവസാന പന്തില്‍ ജെന്‍ സണ്‍ റണ്ണൗട്ടാവുകയായിരുന്നു.ടോസ് നേടിയ കിവികള്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.എന്തായാലും ഷെഫാലി യുടെ ബാറ്റ് കൊണ്ടുള്ള പോരാട്ടത്തിന് അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പിന്തുണ നല്‍കിയതോടെ ഇന്ത്യ ട്വന്‍റി20 ലോകകപ്പിലെ സെമിയില്‍ എത്തുന്ന ആദ്യ ടീം ആവുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…