ബ്ലൂംഫോണ്ടെയ്ന്‍ (ദക്ഷിണാഫ്രിക്ക): അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം. ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപെടുത്തിയത്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്ങ്സ് 45.2 ഓവറില്‍ 207 റണ്‍സിന് അവസാനിച്ചു.
ഇന്ത്യന്‍ നിരയില്‍ മൂന്ന് പേരാണ് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. 59 റണ്‍സെടുത്ത ഓപണര്‍ യശ്വസി ജെസ്വളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് 56 റണ്‍സും ധ്രുവ് ജുറെല്‍ 52 റണ്‍സും നേടി.തിലക് വര്‍മ്മ 46 റണ്‍സും സിദ്ധേഷ് വീര്‍ 44 റണ്‍സുമെടുത്തു. പിന്നീട് ലങ്കന്‍ നിരയിലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത സിദ്ധേഷ് വീര്‍ കളിയിലെ താരമായി.
ശ്രീലങ്കന്‍ നിരയില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിപുന്‍ ധഞ്ജയ യാണ് ടോപ് സ്കോറര്‍.കമില്‍ 39 റണ്‍സും രസന്ത 49 റണ്‍സുമെടുത്തു. വെറും 26 റണ്‍സിനിടെയാണ് ശ്രീലങ്കയുടെ അവസാന ആറു വിക്കറ്റുകള്‍ നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ആകാശ് സിംഗ്,സിദ്ധേഷ് വീര്‍,രവി ബിഷ്ണോയി എന്നിവര്‍ രണ്ടും. കാര്‍ത്തിക് ത്യാഗി,സുശാന്ത് മിശ്ര,യശ്വസി ജെയ്സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യയുടെ അടുത്ത മത്സരം ജപ്പാനെതിരെ ജനുവരി 21 നാണ്
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…