ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി മുൻ ബാഴ്‌സലോണ ഇതിഹാസ താരം സാവിയും രംഗത്ത്. കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു മില്യണ്‍ യൂറോ (ഏകദേശം 9 കോടി) നല്‍കാനാണ് സാവി തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി, പരിശീലകനായ ഗ്വാര്‍ഡിയോള തുടങ്ങിവര്‍ വലിയ തുക സംഭാവനയുമായി എത്തിയിരുന്നു. ഇവരും ഏകദേശം 9 കോടിയോളം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ പല ക്ലബുകളും ഫുട്‌ബോള്‍ ടീമിലെ താരങ്ങളും സഹായവുമായി രംഗത്ത് വരുന്നുണ്ട്. ബാഴ്‌സലോണ അടക്കമുള്ള ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ അടക്കം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നുണ്ട്.
യുവന്റസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഏജന്റ് ഹോർജെ മെൻഡെസും പോർച്ചുഗലിന് സഹായം നൽകി. ലിസ്‌ബണിലെയും പോർടോയിലെയും ആശുപത്രികൾക്ക് ചികിത്സാ ഉപകരണങ്ങൾ നൽകി. ഫെഡററും ഭാര്യ മിർകയും എട്ട് കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സ്വിറ്റ്‌സർലൻഡിന് നൽകിയത്.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…