ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കി എടികെ കൊല്‍ക്കത്ത. സ്പാനിഷ് താരം ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
കൊറോണാ ഭീതി മൂലം ഗോവ ഫറ്റൊര്‍ഡയിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 ആം മിനുട്ടില്‍ ഹാവിയര്‍ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയ്ക്കായി ആദ്യഗോള്‍ നേടി.മത്സരം പുരോഗമിക്കവേ 48 ആം മിനിട്ടില്‍ എഡു ഗാര്‍ഷ്യയും ഗോളടിച്ചു.69 ആം മിനിട്ടില്‍ ചെന്നൈയിന്‍ ഗോള്‍ മടക്കി നേരിയൂസ് വാല്‍സ്കിസാണ് ഗോള്‍ മടക്കിയത്.
മത്സരം ഇഞ്ചുറി ടൈമില്‍ എത്തിയപ്പോള്‍ ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി.ഇതോടെ ചെന്നൈയിന്‍ പരാജയം പൂര്‍ത്തിയാക്കി.നേരത്തെ നാലാം മിനുട്ടില്‍ ചെന്നൈ താരം വാല്‍സ്കിസിന്‍റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയിരുന്നു.കൊല്‍ക്കത്തയാകട്ടെ കിട്ടിയ അവസരങ്ങള്‍ ഒക്കെ മുതലാക്കുകയായിരുന്നു.കൊല്‍ക്കത്തയുടെ ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായി നിലകൊണ്ടത് റോയ് കൃഷ്ണയായിരുന്നു.
എന്നാല്‍ 40 ആം മിനിട്ടില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്താവുകയായിരുന്നു.ചെന്നൈയിന്‍ കൊല്‍ക്കത്ത യുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും എടികെ പ്രതിരോധത്തെ തകര്‍ത്ത് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…