എസ്പനോള്‍: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ ജൂണ്‍ 8 മുതല്‍ പുനരാരംഭിക്കും. പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘രാജ്യം തിരിച്ചുവരവിന്റെ പാതയിലാണ്. ദൈനംദിന കാര്യങ്ങള്‍ പുനരാരംഭിക്കണം. ലാ ലിഗ ജൂണ്‍ 8 ന് തിരിച്ചുവരും’, സാഞ്ചെസ് പറഞ്ഞു.
നേരത്തെ ലാ ലിഗ പ്രസിഡണ്ട് ജാവിയര്‍ തേബാസും മത്സരങ്ങള്‍ ജൂണോടെ പുനരാരംഭിക്കാമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം മത്സരങ്ങള്‍ അടച്ചിട്ട ഗാലറിയിലായിരിക്കും നടക്കാന്‍ സാധ്യത. മാര്‍ച്ച് 12 മുതല്‍ സ്‌പെയിനിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കൊവിഡ് ഏറ്റവും കൂടുതല്‍ നാശം സൃഷ്ടിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 28000 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2,34,000 ത്തോളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്ക് രാജ്യത്ത് കുറയുന്നുണ്ട്. വെള്ളിയാഴ്ച 56 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…