കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം ഇന്ന് ബംഗളൂരു എഫ്സിക്കെതിരേ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് കിക്കോഫ്. തുടര്‍ച്ചയായ സമനിലകളും തോല്‍വികളുമായി പ്ലേ ഓഫ് കാണാതെ പുറത്തായ മഞ്ഞപ്പടയ്ക്ക് ഇന്ന് അഭിമാന മത്സരമാണ്.
അവസാന ഹോം മത്സരത്തില്‍ ആരാധകര്‍ക്കായി ആശ്വാസ വിജയം സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്സ്. ഈ സീസണില്‍ കൊച്ചിയില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അവസാന ഹോം മത്സരത്തില്‍ 3-6 നാണ് ചെന്നൈയിനോട് തോറ്റത്. 15 പോയിന്റ് മാത്രമുള്ള ടീം നിലവില്‍ എട്ടാം സ്ഥാനത്താണ്.
ആദ്യപാദത്തില്‍ ബംഗളൂരുവിന്റെ മണ്ണില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. സ്വന്തം കാണികളുടെ മുന്നില്‍ ആ തോല്‍വിക്ക് പകരംവീട്ടുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
ബംഗളൂരുവുമായി ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും നാലിലും ബ്ലാസ്റ്റേഴ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഒരു മത്സരം സമനിലയിലും കലാശിച്ചു. കരുത്തരായ ബംഗളൂരുവിനെ മറികടക്കാന്‍ ഒരു തവണ പോലും മഞ്ഞപ്പടയ്ക്കായില്ല. പ്ലേഓഫ് ഉറപ്പിച്ച ബംഗളൂരു ഇന്നും ജയിച്ച് പോയിന്റ്പട്ടികയിലെ രണ്ടാം സ്ഥാനമാണ് ഉന്നം വച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണ് അവസാനമാകുന്നത്. നായകന് ഒഗ്ബച്ചെയും മെസി ബൗളിയും ആക്രമണ നിരയില്‍ തിളങ്ങിയെങ്കിലും മധ്യനിരയുടെയും പ്രതിരോധത്തിന്റെയും മോശം പ്രകടനം ഈ സീസണില്‍ ടീമിനെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ സീസണുകളില്‍ പ്രതിരോധത്തില്‍ പേരുകേട്ട ടീമിന് ഇത്തവണ കൂടുതല്‍ പിഴവുകള്‍ സംഭവിച്ചത് ഈ മേഖലയിലാണ്. പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശ കളിക്കാരെ കാര്യമായെന്നും ഉപയോഗിക്കാന്‍ കോച്ച് എല്‍ക്കോ ഷാട്ടോരിക്ക് കഴിഞ്ഞില്ല. ഗോളടിച്ചു കൂട്ടുന്ന ഒഗ്ബച്ചെയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍.
അവസാന മത്സരത്തിലെ ഹാട്രിക് അടക്കം 11 ഗോളുകളാണ് ഒഗ്ബച്ചെ നേടിയത്. രണ്ടു മത്സരങ്ങളിലെ സസ്പെന്ഷന് ശേഷമാണ് ഷട്ടോരി ഇന്ന് ഡഗ്ഔട്ടില്‍ തിരിച്ചെത്തുന്നത്.23ന് ഭുവനേശ്വറില്‍ ഒഡീഷക്കെതിരായ മത്സരത്തോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണ് പൂര്‍ത്തിയാകും.
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…