ഇംഗ്ലീഷ് ഫുഡ്ബോള് ക്ലബ് മാഞ്ചസ്റ്റര് സിറ്റിയെ രണ്ടു വര്ഷത്തേക്ക് വിലക്കി യുവേഫ. വിലക്കിയതോടെ യുവേഫയുടെ ചാമ്പ്യന്സ് ലീഗും യൂറോപ്യന് ലീഗുമടക്കമുള്ള ടൂര്ണമെന്റുകളിലും കളിക്കാന് കഴിയില്ല. അതിന് പുറമെ 30 ദശലക്ഷം യൂറോ( ഏകദേശം 232 കോടി രൂപ) പിഴയും യൂറോപ്യന് ഫുട്ബോള് അസോസിയേഷന് വിധിച്ചിട്ടുണ്ട്.
യുവേഫയുടെ ക്ലബ്ബ് ലൈസന്സിംഗ് ആന്ഡ് ഫിനാന്ഷ്വല് ഫെയര് പ്ലേ ചട്ടങ്ങള് ലംഘിച്ചതിനാണ് സിറ്റിക്ക് രണ്ട് വര്ഷത്തെ വിലക്കേര്പ്പെടുത്തിയത്. നിലവിലെ പ്രീമിയര് ലീഗ് ജേതാക്കള് കൂടിയായ മാഞ്ചസ്റ്റര് സിറ്റിക്ക് വലിയ തിരിച്ചടിയാണ് യുവേഫയുടെ ഈ തീരുമാനം.
ഒരു വര്ഷം ചാമ്പ്യന്സ് ലീഗില് കളിക്കാനായില്ലെങ്കില് 715 കോടി രൂപയുടെ നഷ്ടമാണ് ക്ലബിനുണ്ടാവുക. പ്രീമിയര് ലീഗിലെ ധനിക ക്ലബുകളെന്നോ പാവപ്പെട്ട ക്ലബുകളെന്നോ വ്യത്യാസമില്ലാതെ ക്ലബുകള് പ്രവര്ത്തിക്കണമെന്ന കര്ശന നിയമം യുവേഫ ഏര്പ്പെടുത്തിയിരുന്നു. ഇതിന്റെ ലംഘനമാണ് നിലവില് ക്ലബ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.
യുവേഫയുടെ നിയമത്തെ മറികടന്ന് 2012-2016 കാലത്തെ താരങ്ങളുടെ ട്രാന്സ്ഫറുകള്ക്കും മറ്റുമായി വന്തോതില് പണം മാഞ്ചസ്റ്റര് സിറ്റി ചെലവഴിച്ചെന്നാണ് ക്ലബിനെതിരെയുള്ള പ്രധാന ആരോപണം.
അതിന് പുറമേ കുറ്റം അന്വേഷിച്ച യുവേഫയുടെ അന്വേഷണ കമ്മിറ്റിയുമായി സഹകരിച്ചില്ലെന്നും ക്ലബിനെതിരെ ആരോപിക്കുന്നുണ്ട്.
ക്ലബില് കളിക്കാന് സാധിക്കാത്ത സാഹചര്യമുണ്ടായാല് അത് ക്ലബിലെ താരങ്ങളുടെ
പേരിനെയും ബാധിക്കാനിടയുണ്ടെന്നതിനാല് താരങ്ങള് വിലക്ക് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക.
എന്നാല് ഇപ്പോഴത്തെ ചാമ്പ്യന്സ് ലീഗ് സീസണില് കളിക്കുന്നതില് നിന്നും വിലക്കാന് യുവേഫയ്ക്ക് സാധിക്കില്ല. ഫെബ്രുവരി 26ന് റയല് മാഡ്രിഡുമായുള്ള പ്രീ ക്വാര്ട്ടര് മത്സരം നിശ്ചയിച്ച പ്രകാരം നടക്കും.
അടുത്ത സീസണ് മുതലായിരിക്കും ക്ലബിന് ശിക്ഷാ നടപടികള് സ്വീകരിക്കേണ്ടി വരിക.
യുവേഫയുടെ പ്രഖ്യാപനത്തില് ക്ലബിന് നിരാശയുണ്ടെങ്കിലും അതില് ഞെട്ടലുണ്ടായില്ലെന്ന് മാഞ്ചസ്റ്റര് സിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില് പറയുന്നു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…