റോം: കൊവിഡ് 19 വൈറസ് ബാധയില്‍ ചികിത്സയില്‍ കഴിയുന്ന തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അര്‍ജന്റീനയുടെ യുവന്റസ് താരം പൗളോ ഡിബാല.
‘രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ എനിക്ക് അത്ര സുഖമില്ലായിരുന്നു. ഭാരം കൂടിയതായി അനുഭവപ്പെട്ടു. കുറച്ച് സമയം നടക്കുമ്പോഴേക്കും ശ്വാസംമുട്ടല്‍ അനുഭവപ്പെടും’, ഡിബാല പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തനിക്കും തന്റെ ജീവിത പങ്കാളിയ്ക്കും കുഴപ്പമൊന്നുമില്ലെന്നും ഡിബാല പറഞ്ഞു.
യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഡാനിയേല റൂഗാനിയും ബ്ലേസ് മറ്റിയൂഡിയും വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.
യുവന്റസ് താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള സഹതാരങ്ങള്‍ ഹോം ക്വാറന്റീനില്‍ തുടരുകയാണ്.
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…