കൊവിഡ്-19 ആഗോളതലത്തില്‍ വലിയ ഭീഷണിയായിരിക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നെറ്റിഫ്‌ളിക്‌സ് സീരീസ് മൈ സീക്രട്ട് ടെര്യുസ്. 2018 ല്‍ പുറത്തിറങ്ങിയ ഈ കൊറിയന്‍ സീരീസ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയുടെ അതേ ദൃശ്യാവിഷ്‌കാരമായതാണ് പ്രേക്ഷകരില്‍ കൗതുകം ജനിപ്പിക്കുന്നത്.
ഒരു മരുന്നു കണ്ടു പിടുത്തതിനുള്ള ശ്രമത്തിനിടയിലാണ് സീരിസിലെ ഡോക്ടര്‍ മെര്‍സിനു തുല്യമായ വൈറസിനെ കണ്ടെത്തുന്നത്. സാര്‍സ് രോഗത്തിനും മെര്‍സ് രോഗത്തിനും സമാനമായ ഈ വൈറസിന് 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പിരീഡാണുള്ളത്.
ശ്വാസകോശത്തിനാണ് ബാധിക്കുക. മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കൈ കഴുകല്‍ ആണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. സീരീസില്‍ പറയുന്ന ഈ വൈറസിന്റെ അതേ സ്വഭാവമാണ് കൊവിഡ്-19 രോഗത്തിനുമുള്ളത്. ഒപ്പം സീരീസില്‍ കൊറോണ വൈറസ് എന്നു തന്നെയാണ് ഡോക്ടര്‍ വൈറസിനെ വിശേഷിപ്പിക്കുന്നതും.
ഡോക്ടറും സീരീസിലെ മറ്റൊരു കഥാപാത്രവും തമ്മില്‍ സാര്‍സിനും മെര്‍സിനും സമാനമായ കൊറോണ വൈറസ് രോഗമാണിതെന്നും ഇതിനു മരുന്ന കണ്ടുപിടിച്ചിട്ടില്ലെന്നും പറയുന്ന സീനാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ സീന്‍ പരമാര്‍ശിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നിരവധി പേര്‍ സീരീസിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്-19 കോണ്‍സ്പിരന്‍സി തിയറി ആണെന്ന് ആരോപിക്കുന്നുണ്ട്. ഈ സീരീസ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യവുമല്ല.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…