ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിനെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 95 വയസുകാരനായ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഇന്ത്യക്കുവേണ്ടി മൂന്ന് തവണ ബല്‍ബീര്‍ സിംഗിന്റെ ഹോക്കി ടീം ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിരുന്നു.
‘104 ഡിഗ്രി പനിയുമായാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്. അദ്ദേഹം നിലവില്‍ ഐ.സി.യുവിലാണ്. ഇന്നലത്തേതിനേക്കാള്‍ ഭേദമുണ്ട്. കൊവിഡ് ടെസ്റ്റിനും സാമ്പിള്‍ അയച്ചിട്ടുണ്ട്. റിസള്‍ട്ട് നാളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ സിംഗിന്റെ ഫാമിലി ഡോക്ടര്‍ കൂടിയായ രാജേന്ദ്ര കര്‍ല ശനിയാഴ്ച പറഞ്ഞു.
1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും, 1952 ല്‍ ഹെല്‍സിങ്കിയിലും, 1956 മെല്‍ബണ്‍ ഒളിമ്പിക്‌സിലും ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ബല്‍ബീര്‍ സിംഗ്. 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഇന്ത്യ നെതര്‍ലണ്ടിനെതിരെ 6-1 ന് സ്വര്‍ണം കൊയ്തപ്പോള്‍ അഞ്ച് ഗോളും ബല്‍ബീര്‍ സിംഗിന്റെ വകയായിരുന്നു.
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന അദ്ദേഹത്തിന്റെ ഈ റെക്കോര്‍ഡ് ഇതുവരെയും ആരും മറികടന്നിട്ടില്ല. 1975 ല്‍ മെന്‍സ് ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ച് കൂടിയായിരുന്നു ബല്‍ബീര്‍ സിംഗ്. ന്യൂമോണിയ ബാധയേറ്റ് മുന്‍പും ബല്‍ബീര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…