Sports

ഇഗാ സ്വിയടെക് ഫ്രഞ്ച് ഓപ്പണ്‍ഫൈനലില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് സീഡുകാരിയല്ലാത്ത 19 വയസ്സുള്ള ഇഗാ സ്വിയടെക് പ്രവേശിച്ചു. ചരിത്രം കുറിച്ചാണ് ഇഗാ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിലേക്ക് പ്രവേശനം നേടിയത്. റോളണ്ട് ഗാരോസിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ പ്രവേശനം നേടുന്ന ആദ്യത്തെ പോളിഷ് വനിതയാണ് ഇഗാ സ്വിയടെക്. കൂടാതെ സീഡില്ലാതെ ഒരു ഗ്ലാന്റ്സ്ലാമിന്റെ ഫൈനലിലേക്ക് പ്രവേശനം നേടുന്ന 7 മത്തെ വനിതകൂടിയാണ് ഇഗാ.

യൂണിവേഴ്‌സിറ്റി സ്റ്റുഡന്റായ ഇഗാ ഇപ്പോള്‍ കണ്‍ഫ്യൂഷനിലാണ്. തനിക്ക് ഇനി പഠനം തുടരണോ അതോ ടെന്നീസ് തുടരണോ എന്നതാണ് സംശയം. ” ഇപ്പോള്‍ എനിക്ക് പഠനത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കാന്‍ പ്രയാസമാണ്, കാരണം എനിക്ക് വലിയ കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നു.” അര്‍ജന്റീനിയന്‍ ക്വാളിഫയര്‍ നാദിയ പോഡോറോസ്‌കയെ 6-2, 6-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ഫ്രഞ്ച് ഓപ്പണ്‍ സ്ലാമില്‍ കന്നി ഫൈനലിലെത്തിയ സ്വിയടെക് പറഞ്ഞു.

‘പക്ഷെ എനിക്ക് 19 വയസ്സ് മാത്രമേ ഉള്ളൂ, അതിനാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം എനിക്ക് എന്നെ തന്നെ മാറ്റാന്‍ കഴിയും. അത് നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. പക്ഷേ, തനിക്ക് പഠനം വലിയൊരു ആഗ്രമാണ്. അതുകൊണ്ട് ശരിക്കും ഞാന്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ പോകുന്നില്ല. ‘ സ്വീടെക് പറഞ്ഞു. ഫ്രഞ്ച് ഓപ്പണിന് മുന്‍പ് 2019 ല്‍ സ്വീടെക് പാരീസില്‍ കളിച്ചു, അവിടെ വെറും 45 മിനിറ്റിനുള്ളില്‍ സിമോണ ഹാലെപ്പിനോട് ഒരേ ഒരു കളിമാത്രം തോറ്റതിന് ശേഷം, മറ്റെല്ലാം വിജയിക്കുവാനായി. ഈ കളിക്ക് ശേഷം പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു. ആറു പരീക്ഷകള്‍ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം പാരീസില്‍ വച്ച് തന്റെ ബിരുദ പഠനം പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സ്വീടെക് പറഞ്ഞു.

താന്‍ കൂുതല്‍ പരിശ്രമിച്ച് ആദ്യ പത്ത് സീഡുകളില്‍ ഇടം നേടുവാന്‍ സാധ്യമായാല്‍ താന്‍ കൂടുതല്‍ ഗ്രാന്റ് സ്ലാമുകള്‍ക്കായി പേരാടുകയും ചെയ്താല്‍ ചിലപ്പോള്‍ തനിക്ക് യൂണിവേഴ്‌സിറ്റി വിടേണ്ടി വന്നേക്കാം. ഇപ്പോള്‍ താന്‍ തന്റെ ഇമേജിലും കരിയറിലും കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇഗ സ്വിയടെക് മാധ്യമങ്ങളോട് പറഞ്ഞു.

Newsdesk

Recent Posts

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

2 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

3 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

19 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

21 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

22 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

22 hours ago