ടോക്യോ: ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന വെങ്കല മെഡല്‍ സ്വന്തമാക്കി. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 5-0.
ആദ്യ റൗണ്ടില്‍ ലവ്‌ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ തുര്‍ക്കി താരം ലീഡുയര്‍ത്തിയതോടെ ലവ്‌ലിന പതറി. ഒടുവില്‍ ബോക്‌സിങ് റിങ്ങില്‍നിന്നു മെഡല്‍ നേടിക്കൊണ്ട് തലയുയര്‍ത്തി ലവ്‌ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവര്‍.
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…