നിരോധനം മറികടന്ന് ജീന്‍സ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് നിലവിലെ ചാംപ്യന്‍ മാഗ്‌നസ് കാള്‍സണെ അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ് ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്.ജീന്‍സ് ധരിച്ചെത്തിയ കാള്‍സണ് 200 ഡോളര്‍ പിഴ ചുമത്തിയ ഫിഡെ, ഉടന്‍ വസ്ത്രം മാറി വരണമെന്ന് താരത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, വസ്ത്രം മാറാന്‍ സാധിക്കില്ലെന്ന് ക്ഷുഭിതനായി കാള്‍സണ്‍ അധികൃതരെ അറിയിച്ചതിനു പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നോര്‍വീജിയന്‍ താരത്തെ ടൂര്‍ണമെന്റില്‍നിന്ന് അയോഗ്യനാക്കിയത്.
അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്ന താരത്തിന്റെ വാദം ഫിഡെ അംഗീകരിച്ചില്ല. ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിലെ പെരുമാറ്റ ചട്ടങ്ങള്‍ പ്രഫഷനലിസവും തുല്യതയും ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ്. മാഗ്‌നസ് കാള്‍സണ്‍ ജീന്‍സ് ധരിച്ച് ഡ്രസ് കോഡ് ലംഘിച്ചു. ഇത് താരത്തെ ബോധ്യപ്പെടുത്തുകയും 200 ഡോളര്‍ പിഴ ചുമത്തുകയും വസ്ത്രം മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, താരം വഴങ്ങിയില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്’ -ഫിഡെ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഫിഡെ നടപടി വിവേകശൂന്യം എന്നാണ് കാള്‍സണ്‍ ഫിഡെ നടപടിയോട് പ്രതികരിച്ചത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…
അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…
മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…
M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…
The Church of Scientology & Community Centre of Dublin has highlighted a series of community…
അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…