മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചതുപോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അര്‍ജ്ജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ് പിതാവിന്‍റെ നേട്ടം ആവര്‍ത്തിച്ചത്. രാജസ്ഥാനെതിരെ ഏഴാമനായി ക്രീസിലെത്തിയ അര്‍ജ്ജുന്‍ 207 പന്തില്‍ 120 റണ്‍സടിച്ചു.
201-5 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഗോവയെ അര്‍ജ്ജുനും സെഞ്ചുറിയുമായി സുയാഷ് എസ് പ്രഭുദേശായിയും ചേര്‍ന്ന്(186*) വമ്പന്‍ സ്കോറിലേക്ക് നയിച്ചു. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാനെതിരെ ഗോവ ആറ് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സെടുത്തിട്ടുണ്ട്. 34 വര്‍ഷം ഇതുപോലൊരു ഡിസംബറിലായിരുന്നു സച്ചിന്‍ രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയത്.
രണ്ടാം ദിനം ഏഴ് റണ്‍സെന്ന നിലയിലാണ് അര്‍ജ്ജുന്‍ ബാറ്റിംഗ് തുടങ്ങിയത്. 15 ഫോറും രണ്ട് സിക്സും അടിച്ചാണ് അര്‍ജ്ജുന്‍ സെഞ്ചുറി തികച്ചത്. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്‍റെ ഭാഗമായിരുന്ന അര്‍ജ്ജുന്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്‍റെ ഉപദേശപ്രകാരം ഗോവയിലേക്ക് കൂടുമാറിയത്. 2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കൈയന്‍ പേസറായ അര്‍ജ്ജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സ് അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ നായകന്‍ കൂടിയായ സച്ചിന്‍ ഇപ്പോള്‍ ടീമിന്‍റെ മെന്‍ററാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…