കൊവിഡ് 19 ആഗോളതലത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് നീട്ടിവെച്ചു. ഫ്രഞ്ച് ടെന്നിസ് ഫെഡറേഷനാണ് തീരുമാനമെടുത്തത്.
മെയ് 24നായിരുന്നു നേരത്തെ തീരുമാനിച്ച പ്രകാരം ഫ്രഞ്ച് ഓപണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്നുമാസത്തേക്ക് നീട്ടിവെച്ച മത്സരം സെപ്തംബറിലായിരിക്കും ആരംഭിക്കുക.
സെപ്തംബര്‍ 20 ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒക്ടോബര്‍ 4 വരെ നടക്കും.
ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ആളുകളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷന്‍ നീട്ടിവെച്ചത്.
മെയ് 18 ആവുമ്പോഴേക്കും കൊവിഡ് കുറയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഫെഡറേഷന്‍ അറിയിച്ചു.ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പ് ഫുട്ബോളും നീട്ടിവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നീട്ടിവെച്ചത്.
2020 ജൂണ്‍മാസത്തില്‍ നടക്കാനിരുന്ന യൂറോകപ്പ് 2021 ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയായിരിക്കും നടത്തുക. 2020ല്‍ നടക്കേണ്ട കോപ്പ അമേരിക്ക 2021ലേക്കാണ് മാറ്റിവെച്ചത്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…