റോട്ടർഡാം: റോട്ടർഡാം ഓപ്പൺ ടെന്നീസിൽ വൻ അട്ടിമറികൾ. രണ്ടാം സീഡും ലോക ആറാം നമ്പറുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസും നാലാം സീഡ് ഡേവിഡ് ഗോഫിനും റോട്ടർഡാം ഓപ്പൺ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി. നേരത്തെ, ഒന്നാം സീഡ് ഡാനില് മെദ്വദേവും പുറത്തായിരുന്നു.
സ്ലോവേനിയൻ താരം അൽജാസ് ബെഡ്നെയാണ് ഗ്രീക്ക് താരം സ്റ്റിസ്റ്റിപാസിനെ തോൽപ്പിച്ചത്. 7-5, 6-4 എന്ന സ്കോറിനായിരുന്നു അമ്പത്തിനാലാം റാങ്കുകാരനായ ബെഡ്നിന്റെ ജയം. ഇത് രണ്ടാം തവണയാണ് റാങ്കിംഗിൽ ആദ്യ പത്തിലുള്ള താരത്തെ ബെഡ്ൻ കീഴടക്കുന്നത്. ഇറ്റാലിയൻ താരം ജാന്നിക് സിന്നെറിനോട് 7-6(7), 7-5 തോറ്റാണ് ഗോഫിൻ പുറത്തായത്.
അതേസമയം, നിലവിലെ ജേതാക്കൾ ആയ ജൂലിയൻ റോജർ-ഹോറിയ തേകൗ സഖ്യത്തെ മറികടന്ന് ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും കനേഡിയൻ താരം ഷാപാവലോവും പുരുഷ ഡബിൾസിന്റെ സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. 6-2, 3-6, 10-7 സ്കോറിനായിരുന്നു ജയം.
ഡബ്ലിനിലെ Priory Fields, Skerries ലെ 176 അഫോർഡബിൾ വീടുകളുടെ വീടുകളിൽ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിനായുള്ള അപേക്ഷാ പ്രക്രിയയുടെ വിശദാംശങ്ങൾ…
ഡാളസ് /മാരാമൺ :മാരാമൺ കൺവെൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്‌പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ്മാ സുറിയാനി…
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും…
ഡബ്ബിങ് സിറ്റി വെസ്റ്റിൽ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാവിനെ ആറോളം വരുന്ന ഐറിഷ്…
ഡബ്ലിൻ : ബൈബിളിനെയും സഭയിലെ വിശുദ്ധരെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവിലൂടെ വിശ്വാസിസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടെ അയർലണ്ട് സീറോ…
യുട്ടാ: അമേരിക്കയിലെ യുട്ടാ സംസ്ഥാനത്ത് വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും പട്ടിണിക്കുമൊടുവിൽ 12 വയസ്സുകാരനായ സഹോദരൻ മരിച്ച സംഭവത്തിൽ 23-കാരനായ ടൈലർ…