ന്യൂയോര്‍ക്ക്: കൊവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും സംഘാടകര്‍ക്ക് ലഭിക്കാന്‍ പോകുന്നത് 1000 കോടിയലധികം രൂപ. പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് ഇനത്തിലാണ് 140 ദശലക്ഷം ഡോളര്‍ (ഏകദേശം 1062,98,50,000 രൂപ) സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് അസോസിയേഷന് ലഭിക്കുക.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതാദ്യമായാണ് ടൂര്‍ണ്ണമെന്റ് റദ്ദാക്കുന്നത്. കഴിഞ്ഞ 17 വര്‍ഷമായി വിംബിള്‍ഡണ്‍ സംഘാടകര്‍ പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സിലേക്ക് രണ്ടു ദശലക്ഷം യു.എസ് ഡോളര്‍ (15 കോടിയോളം ഇന്ത്യന്‍ രൂപ) വീതം ഓരോ വര്‍ഷവും നല്‍കുന്നത്.
ജൂണ്‍ 29-നാണ് ഈവര്‍ഷം ടൂര്‍ണമെന്റ് തുടങ്ങേണ്ടിയിരുന്നത്. കൊവിഡ് 19 വ്യാപിച്ചതോടെ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.
ഒന്നാം ലോക മഹായുദ്ധത്തിന്റേയും രണ്ടാം ലോക മഹായുദ്ധത്തിന്റേയും സമയത്താണ് ഇതിന് മുമ്പ് വിംബിള്‍ഡണ്‍ റദ്ദാക്കിയിട്ടുള്ളത്. 1914-ലും 1947-ലുമായിരുന്നു ഇത്.
വിംബിള്‍ഡണ്‍ റദ്ദാക്കിയതോടെ ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളെല്ലാം താളം തെറ്റും. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കൊവിഡിനെ തുടര്‍ന്ന് നീട്ടിവെച്ചിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…