രക്തത്തിലെ ഓക്‌സിജന്‍ നില അറിയാന്‍ ഇനി ആപ്പിള്‍ വാച്ച് കൈയില്‍ കെട്ടിയാല്‍ മതി. ആപ്പിള്‍ പുറത്തിറക്കിയ ആപ്പിള്‍ വാച്ച് 6ലാണ് ഇതിനായി പ്രത്യേക സെന്‍സറുള്ളത്. ഇന്നലെ നടന്ന ആപ്പിളിന്റെ ‘ടൈം ഫ്‌ളൈസ്’ എന്ന ഇവന്റില്‍ ഏറ്റവും ശ്രദ്ധേയമായത് ആപ്പിള്‍ വാച്ച് 6 തന്നെ.
ഇത് കൂടാതെ ആപ്പിള്‍ വാച്ച് എസ്ഇ, ഐപാഡ് എയര്‍, എട്ടാം തലമുറ ഐപാഡ് എന്നീ ഉല്‍പ്പന്നങ്ങളും പുതിയ ചില സേവനങ്ങളും ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്.
ഇന്ത്യയില്‍ ആപ്പിള്‍ വാച്ച് സീരീസ് 6 (ജിപിഎസ്)ന്റെ വില 40,900 രൂപയാണ്. ജിപിഎസ്, സെല്ലുലാര്‍ സൗകര്യങ്ങളുള്ള വാച്ചിന്റെ വില 49,900 രൂപയാണ്. ആപ്പിള്‍ വാച്ച് എസ്ഇയുടെ വില 29,900 രൂപയില്‍ ആരംഭിക്കുന്നു.
എട്ടാം തലമുറ വൈഫൈ മോഡല്‍ ഐപാഡിന്റെ വില ആരംഭിക്കുന്നത് 29,900 രൂപയിലാണ്. വൈഫെ, സെല്ലുലാര്‍ മോഡലിന്റെ വില 41,900 രൂപയാണ്. ഈ മോഡലില്‍ ഒന്നാം തലമുറ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാം. സ്മാര്‍ട്ട് കീബോര്‍ഡിന്റെ വില 13,900 രൂപയാണ്.
പുതിയ ഐപാഡ് എയര്‍ ഒക്ടോബര്‍ മുതലാണ് ലഭ്യമാവുക. ഇതിന്റെ വില ആരംഭിക്കുന്നത് 54,900 രൂപയിലാണ്. ഇതില്‍ രണ്ടാം തലമുറ ആപ്പിള്‍ പെന്‍സില്‍ ഉപയോഗിക്കാനാകും.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…